വർണ്ണ പതിപ്പ് മുതല്‍ ഫ്ളാഷ് മോബ് വരെ; ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മനുഷ്യച്ചങ്ങലയുടെ ഭാഗമായി കൊയിലാണ്ടിയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍
കൊയിലാണ്ടി: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വർണ്ണ പതിപ്പ്” സംഘടിപ്പിച്ചു. ഡി.വൈ.എഫ്. ഐ ജില്ലാകമ്മറ്റി അംഗം പി.എം അജഷ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഫ്ളാഷ് മോബ്, വിളംബര ജാഥ, ഐക്യദാർഡ്യ ഒപ്പ് ശേഖരണം എന്നിവ നടത്തി. നിരവധി പേര് അണിനിരന്ന വിളംബര ജാഥ നഗരം ചുറ്റി.
പി.വി അനുഷ സ്വാഗതവും കീർത്തന അധ്യക്ഷതയും വഹിച്ചു. സ്വാതി, ആഗ്നസ്, ദേവനന്ദ എന്നിവർ പങ്കെടുത്തു.