സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാര്‍ഷികം; കൊയിലാണ്ടിയില്‍ നിന്നും പരാമവധി പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് എസ്.കെ.എം.എം.എ


കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിൽ കൊയിലാണ്ടി മേഖലയിലെ പതിനഞ്ച് റൈഞ്ചില്‍ നിന്നും പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല കമ്മിറ്റി. നേതൃസംഗമം ജില്ലാ പ്രസിഡൻ്റ് എ.പി.പി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ബീ സ്മാർട്ട് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ മദ്രസ തലത്തിൽ സംഘടിപ്പിക്കാൻ റൈഞ്ച്‌ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. എല്ലാ റൈഞ്ചിലും മദ്രസ മാനേജ്മെൻ്റിൻ്റെ യോഗം ചേർന്ന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ രൂപമായി.

വൈസ് പ്രസിഡൻ്റ് സൈനുൽ അബിദീൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻ്റ് എംകെ അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ സ്വാഗതവും, ട്രഷറർ അബ്ദുറഹ്മാൻ ഹാജി മാട്ടുവയൽ നനിയും പറഞ്ഞു.

സലാം മൗലവി, മൊയ്‌ദുഹാജി നന്തി, പി.സി അബ്ദുള്ള, കേളോത്ത് ഉമ്മർഹാജി, നജഫ് അഹമ്മദ്‌കോയ, സി ഉമ്മർ, ടി.കെ ഹസ്സൻ കോയ, ഇമ്പിച്ചി മമ്മദ് ഹാജി, ഇ.കെ അഹമ്മദ്‌ മൗലവി, ഇ അഹമ്മദ്‌ മാസ്റ്റർ, എൻ.പി അഷ്‌റഫ്‌, എ.കെ.സി മുഹമ്മദ്‌, റഷീദ് പിലാച്ചേരി, അബ്ദുസ്സലാം പാറപ്പള്ളി എന്നിവര്‍ സംസാരിച്ചു.