പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി; ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു


പേരാമ്പ്ര: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ തട്ടി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ച് കയറി. ഇന്നലെ രാത്രി 10മണിയോടെ കാര്‍ ടാക്സി സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. ജനതാ ജ്വല്ലറിയിലേക്കാണ് കാർ ഇടിച്ച് കയറിയത്‌. അപകടത്തില്‍ ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ന്നു.

അമിത വേഗയിലെത്തിയ കാര്‍ മറ്റൊരു കാറിനെ ഇടിച്ച ശേഷം റോഡ് സൈഡിലെ കൈവരിയും തകര്‍ത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാല് യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. നിസാരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര പോലീസ് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ആള്‍തിരക്കൊഴിഞ്ഞ സമയമായതിനാല്‍ അധികം കാല്‍നടയാത്രികരോ മറ്റ് വാഹനങ്ങളോ റോഡില്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.