കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി; സര്‍പ്പബലി മാര്‍ച്ച് 15ന്


പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സി.കെ.നാരായണന്‍, കര്‍മ്മി പി.കെ.കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 15ന് വൈകീട്ട് 04:30 ന് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത് മനഃ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സപ്പബലി നടക്കും. മാര്‍ച്ച് 16 ന് ദീപാരാധന,തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറ എന്നിവ ഉണ്ടാകും. മാര്‍ച്ച് 17 ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീര്‍ക്കുലവറവ്, ഭഗവതി, ഗുളികന്‍, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കും.

മാര്‍ച്ച് 18 ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവ നടക്കും. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികള്‍ സമാപിക്കുന്നു. സര്‍പ്പബലി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846099500 എന്ന നമ്പറില്‍ ബന്ധപ്പെടുക.