കൊല്ലം പിഷാരികാവില്‍ അഞ്ച് കോടി ചെലവില്‍ നാലമ്പലം ചെമ്പടിക്കും; പുനരുദ്ധാരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കും


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അഞ്ച് കോടി ചിലവില്‍ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നവീകരണകമ്മിറ്റി വിളിച്ചു ചേര്‍ത്ത ഭക്തജനസംഗമം തീരുമാനിച്ചു. ഇതിനായി ഭക്തനങ്ങളുടെ സഹകരണം ആവശ്യമാണ്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ ആദ്ധ്യക്ഷം വഹിച്ചു.

ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാല്‍, പി.ബാലന്‍, സി.ഉണ്ണികൃഷ്ണന്‍, നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ്.രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കണ്‍വീനര്‍ ടി.കെ.രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി.വിനോദന്‍, ശിവദാസന്‍ പനച്ചിക്കുന്ന്, മുണ്ടക്കല്‍ ശശീന്ദ്രന്‍, തൈക്കണ്ടി രാമദാസ്, മുണ്ടക്കല്‍ ദേവിഅമ്മ, എ.കെ.ശ്രീജിത്ത്, പുന്നങ്കണ്ടി മോഹനന്‍, മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.