ആരോഗ്യപ്രശ്‌നങ്ങള്‍; സഭയില്‍ ഹാജരാവില്ലെന്ന് എം.കെ.രാഘവന്‍, പൊതുപരിപാടികളും റദ്ദാക്കി


കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ സമ്മേളന കാലയളവില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ സഭയില്‍ ഹാജരാവില്ലെന്ന് എം.കെ.രാഘവന്‍ എം.പി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയിട്ടുള്ള പൊതുപരിപാടികള്‍ പങ്കെടുക്കാനോ നിര്‍വാഹമില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ടവരെ,
അപ്രതീക്ഷിതമായ രോഗാവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ച (16.12.2023) ചികിത്സ തേടുകയും, ഇന്നലെ ആശുപത്രി വിടുകയും ചെയ്തു. ഇപ്പോള്‍ ഭേദമായി വരുന്നു.
ഡോക്ടര്‍മാര്‍ അടുത്ത രണ്ടാഴ്ചക്കാലം പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഈ സമ്മേളന കാലയളവിലെ ബാക്കിയുള്ള ദിവസങ്ങളില്‍ സഭയില്‍ ഹാജരാകാനോ, ഈ ദിവസങ്ങളിലെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയിട്ടുള്ള പൊതു പരിപാടികള്‍ പങ്കെടുക്കാനോ നിര്‍വ്വാഹമില്ലെന്ന കാര്യം ഖേദപൂര്‍വ്വം അറിയിക്കുകയാണ്.
ഫോണിലൂടെയും നേരിട്ടും സുഖവിവരങ്ങളന്വേഷിച്ച മുഴുവനാളുകള്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നു.
കൂടിക്കാഴ്ചകള്‍ ഒഴിവാക്കമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടാം…
നിങ്ങളുടെ
എം.കെ രാഘവന്‍.