”സ്ത്രീധനത്തിനെതിരെ സധൈര്യം”; വിവിധയിടങ്ങളില്‍ നൈറ്റ് വാക്കുമായി മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി
മൂടാടി: മൂടാടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സധൈര്യം നൈറ്റ് വാക്ക് സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ്സ് പയ്യോളി ബ്ലോക്ക് പ്രസിഡണ്ട് മോളി മൂടാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രജി സജേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
രജി സജേഷ് കെലീലശങ്കരന്‍, ശ്രീവള്ളി.കെ.എം, കൊന്നയ്ക്കല്‍ താഴ പ്രേമ, മല്ലിക, നിത്യ സുരേഷ്, വാര്‍ഡ് മെമ്പര്‍ ലതിക എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീധനത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന തലം മുതല്‍ വാര്‍ഡ് വരെ ‘സധൈര്യം’ സ്ത്രീധനവിരുദ്ധ പരിപാടികള്‍ നടത്തിവരികയാണ്.
സ്ത്രീധനം നല്‍കാത്തതുമൂലം ആത്മഹത്യ നേരിടേണ്ടിവരുന്ന സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കുവാനും സ്ത്രീധനം നല്‍കാത്തതു കാരണം ഇനിയൊരു ആത്മഹത്യയോ കൊലപാതകമോ നടക്കാതിരിക്കാന്‍ വേണ്ടി പൊതുജനസമക്ഷം സ്ത്രീധനം നല്‍കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സ്ത്രീധനത്തിനെതിരെ സധൈര്യം പരിപാടി സംഘടിപ്പിക്കുന്നത്.
‘വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലയാളിയെ രക്ഷിക്കാന്‍ കൂട്ടുനിന്നത് സംസ്ഥാന ഭരണകൂടം’ സധൈര്യം പ്രതിഷേധവുമായി കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്
വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയ്ക്ക് നീതി ആവശ്യപ്പെട്ടും സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെയും കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി സധൈര്യം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊലപ്പെടുത്തിയ പ്രതിയെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്നത് സംസ്ഥാന ഭരണകൂടമാണെന്നും ഇതിനെതിരെ പ്രതിഷേധമുയരണമെന്നും പരിപാടി ആവശ്യപ്പെട്ടു.
മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി സുലോചന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍, സ്വപ്ന തേമ്പൊയില്‍, രജിത.കെ.വി, സവിത നിരത്തിന്റെ മീത്തല്‍, ജലജ ടീച്ചര്‍.കെ, ഉഷ.പി എന്നിവര്‍ പ്രസംഗിച്ചു.