വന്ദേഭാരത് വന്നതോടെ സാധാരണക്കാരുടെ ട്രെയിന്‍യാത്രാ ദുരിതം വര്‍ധിച്ചു’; കേന്ദ്രസർക്കാറിനെതിരായ മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെ സ്‌ട്രൈക് കോര്‍ണര്‍


കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് വന്നതോടു കൂടി സാധാരണക്കാരുടെ യാത്രാദുരിതം വര്‍ധിച്ചെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. കേന്ദ്രസര്‍ക്കാരിനെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി കൊയിലാണ്ടിയില്‍ ആരംഭിച്ച സ്‌ട്രൈക്ക് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായി കെ റെയില്‍ വേണമെന്ന് ആവശ്യം ഡി.വൈ.എഫ്.ഐ ഉന്നയിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കെ.റെയിലിന് പകരം വന്ദേഭാരത് കൊണ്ടുവന്നു. ഇതോടെ മറ്റു ട്രെയിനുകളുടെ സമയം ക്രമീകരിക്കുകയും ഇത് സാധാരണക്കരുടെ യാത്രാദുരിതം വര്‍ധിപ്പിക്കുകയാണ് ചെയ്‌തെന്ന് അദ്ധേഹം പറഞ്ഞു

സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി ലിജീഷ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് എന്നിവർ സംസാരിച്ചു. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20ന് കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെയാണ്‌ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ട്രഷറർ പിവി അനുഷ നന്ദി പറഞ്ഞു.