മണി രാജൻ ചാലയിലിന്റെ ‘പരലോക കമ്മറ്റി മിനുട്സ്’; ശ്രദ്ധേയമായി പുസ്തകപ്രകാശനം


കൊയിലാണ്ടി: മണി രാജൻ ചാലയിൽ രചിച്ച പരലോക കമ്മറ്റി മിനുട്സ് – എന്ന പുസ്തകം ഗായകൻ വി.ടി.മുരളി പ്രകാശനം ചെയ്തു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ മുഖ്യാതിഥി ആയിരുന്നു.

ശശി കമ്മട്ടേരി പുസ്തകപരിചയം നടത്തി. പാലക്കാട് പ്രേം രാജ്, സി.എം. ജനാർദ്ദനൻ, എൻ.കെ ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ ശ്രീകുമാർ, കരുണൻ കോയച്ചാട്ടിൽ, ശശി മമ്മിളി, ഷീന മണിരാജ്, സുനിത ബാലകൃഷ്ണൻ , പ്രദീപ് കാരയാട് എന്നിവർ സംസാരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച്‌ സംഗീത നിശയും അരങ്ങേറി.