നാലമ്പല നവീകരണം; പിഷാരികാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 31 ന് ഭക്തജന സംഗമം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 31 ന് ഭക്തജന സംഗമം നടത്തും. നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങളെ കൂടി ഉള്‍പ്പെടുത്തി ഭക്തജന സംഗമം നടത്താനാണ് നാലമ്പല നവീകരണ കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് കോടി രൂപ ചിലവിലാണ് നാലമ്പലം നവീകരിക്കുന്നത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാല്‍, പി.ബാലന്‍, ബാലകൃഷ്ണന്‍ നായര്‍ അരിക്കുളം, നവീകരണ കമ്മിറ്റി രക്ഷാധികാരി ഉണ്ണികൃഷ്ണന്‍ മരളൂര്‍, കണ്‍വീനര്‍ അഡ്വ.ടി.കെ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദീഷ് പ്രസാദ്, കോമത്ത് ശശി.തൈക്കണ്ടി രാമദാസ് , രാജന്‍നായര്‍ അച്ചിവിട്ടില്‍, ശ്രീജിത്ത് അക്ലിക്കുന്നത്ത്, ക്ഷേത്രം മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.