പേരാമ്പ്ര എടവരാട് ഇഖ്‌റ ഹോസ്പിറ്റലും താജ് പോളിക്ലിനികുമായി സഹകരിച്ച് രക്തദാന ക്യമ്പ് നടത്തി എം.എസ്.എഫ്


പേരാമ്പ്ര: എടവരാട് മേഖല എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോടും താജ് പോളിക്ലിനിക് പേരാമ്പ്രയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

ഇന്നലെ രാവിലെ 9 മണിമുതല്‍ എടവരാട് എ.എം.എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

പി.ടി സഹല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാസിത് എടവരാട്, റസ്മിന തങ്കേകണ്ടി, എ.കെ ലത്തീഫ്, പി. സൂപ്പി മൗലവി, കെ.പി സമീര്‍, സുബൈര്‍, പി.പി അബ്ദുറഹ്‌മാന്‍, സലാം കുന്നത്ത്, പി.ടി സഹല്‍, വി.കെ അഹമ്മദലി, കെ.വി ആഷിഫ്, ജുനൈദ്, സുഹൈല്‍, ആമിര്‍, അര്‍ഷാദ്, അമീന്‍ എന്നിവര്‍ സംസാരിച്ചു.