കൊയിലാണ്ടി ബപ്പന്‍കാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ഇരുപതിനായിരം രൂപയോളം നഷ്ടം, ഒഴിവായത് വന്‍ ദുരന്തം
കൊയിലാണ്ടി: കൊയിലാണ്ടി തേങ്ങാക്കൂടക്ക് തീപിടിച്ചു. ബപ്പന്‍കാട് അണ്ടര്‍ പാസിനു കിഴക്ക് വശമുള്ള ശാദ് ഹൗസില്‍ ബാവയുടെ തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്.
ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും സേന സ്ഥലത്തെത്തുകയായിരുന്നു. അരമണിക്കുര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണക്കുകയും ചെയ്തു.
സമീപത്തായി രണ്ടുവീടുകളും നിരവധി കടകളും ഉളളതിനാല്‍ കൃത്യസമയത്ത് തീ അണച്ചത് വന്‍ തീപിടുത്തം ഉണ്ടാവാതെ രക്ഷപ്പെട്ടു. ഇരുപതിനായിരം രൂപയോളമാണ് നഷ്ടെ കണക്കാക്കുന്നത്.
എ.എസ്.ടി.ഒ പ്രമോദ് പി.കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി കെ, ജിനീഷ് കുമാര്‍, നിധിപ്രസാദി ഇ.എം, അനൂപ് എന്‍.പി, ബബീഷ് പി.എം, സനല്‍ രാജ് കെ.എം, രജീഷ് വി.പി, റഷീദ് കെ.പി, ഹോം ഗാര്‍ഡ് സുജിത് എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.