‘ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ എം.സി എഫ് കെട്ടിടം നിര്‍മ്മിച്ചു’; മേലൂരില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങള്‍
ചെങ്ങോട്ട്കാവ്: മേലൂര്‍ കച്ചേരിപ്പാറയില്‍ നിര്‍മ്മിച്ച എം.സി എഫ് കെട്ടിടം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗങ്ങള്‍.
ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ കച്ചേരിപ്പാറയില്‍ നിര്‍മ്മിച്ച എം.സി എഫ് കെട്ടിടം ജനവാസ യോഗ്യമല്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവില്‍ വൃദ്ധസദനത്തിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് എം.സി എഫ് കെട്ടിടവും നിര്‍മ്മിച്ചിരിക്കുന്നത്.
മേലൂര്‍ എല്‍.പി സ്‌കൂളില്‍ ഗ്രാമസഭ നടക്കവെയാണ് കറുത്ത മാസ്‌ക് ധരിച്ച് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചത്. സീനിയര്‍ സിറ്റിസണിന്റെ നേതൃത്വത്തില്‍ വയോജനങ്ങളാണ് പ്രതിഷേധിച്ചത്.
ചെങ്ങോട്ട്കാവ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരന്‍, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍, സംഘടനാ ചെങ്ങോട്ട്കാവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.പി രാമകൃഷ്ണന്‍, ട്രഷറര്‍ വി.പി പുഷ്പന്‍, മേലൂര്‍ യൂണിറ്റ് സെക്രട്ടറി സാവിത്രി, പ്രസിഡണ്ട് ചങ്ങാരി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.