60 വിദ്യാര്‍ഥികള്‍ പങ്കാളികളായി; ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമികവ് തെളിയിക്കാനുള്ള അവസരമായി കൊയിലാണ്ടി നഗരസഭയുടെ സര്‍ഗോത്സവം
കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതി ‘നിറവ് ‘കോതമംഗലം ഗവ.എല്‍.പി സ്‌കൂളില്‍ നടന്നു. ലോക ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികകളുടെ സര്‍ഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് സര്‍ഗോത്സവം സംഘടിപ്പിച്ചു വരുന്നത്.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നഗരസഭ നിരവധി ഇടപെടലാണ് നടത്തി വരുന്നത്. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, നിജില പറവക്കൊടി, സി.പ്രജില, നഗരസഭാംഗം ദൃശ്യ, ബഡ്സ് പി.ടി.എ. പ്രസിഡന്റ് രവീന്ദ്രന്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരായ സി.സബിത, എസ്.വീണഎന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നഗരസഭയിലെ 60 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.