ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേനെ തിമിംഗല ശര്‍ദ്ദിക്കടത്ത്; ഗുരുവായൂരില്‍ പിടിയിലായ കൊയിലാണ്ടിക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: തൃശ്ശൂരില്‍ അഞ്ച് കിലോ തിമിംഗല  ശര്‍ദ്ദിയുമായി പിടിയിലായ കൊയിലാണ്ടി സ്വദേശികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കാവും വട്ടം രാമപ്പടി കണ്ടി അരുണ്‍ദാസ്, മുചുകുന്ന് മരയ്ക്കാട്ട് പൊയില്‍ ബജിന്‍, രാഹുല്‍ രാഗം കൊയിലാണ്ടി എന്നിവരെയാണ് തൃശ്ശൂരില്‍ വച്ച് പിടികൂടിയത്.

ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേനയാണ് കൊയിലാണ്ടിയില്‍ നിന്നും തൃശ്ശൂരിലേക്ക് ഇവര്‍ കാറില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല  ശര്‍ദ്ദി കടത്താന്‍ശ്രമിച്ചത്  പിടികൂടിയ തിമിംഗല  ശര്‍ദ്ദിക്ക് വിപണിയില്‍ കോടികള്‍ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്

സംശയം വരാതിരിക്കാന്‍ വണ്ടിയില്‍ കളഭം മുതലായവ തേച്ചിരുന്നു. ലഹരി ആവശ്യക്കാരെന്ന വ്യാജേന പോലീസ് ഇവരെ ബസ് സ്റ്റാന്റ് പരിസരത്തത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എസ്.ഐ വി.പി അഷിറഫ്, പി.എം റാഫി, എം.ജി സുഗതകുമാര്‍ സി.പി.ഒ മാരായ എസ് ശരത്ത്, കെ.ജി പ്രദീപ്, പി.ടി.സൈമണ്‍, ടെമ്പിള്‍ എ.എസ്.ഐ. വി.വി ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്  ഇവരെ പിടികൂടിയത്. 

പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ കാണാം  കടപ്പാട് C C TV ന്യൂസ് കുന്നംകുളം