കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം; ഊരള്ളൂരില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി ഡി.വൈ.എഫ്.ഐ
ഊരള്ളൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 29ന് ഊരള്ളൂരില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡി.വൈ.എഫ്.ഐ ഊരള്ളൂര്‍ യൂണിറ്റ് കമ്മിറ്റിയും കോഴിക്കോട് ആംസ്റ്റര്‍ മിംസ് ഹോസ്പിറ്റലും കോഴിക്കോട് ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 9മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ ലഭിക്കുന്ന സേവനങ്ങള്‍;
1- ജനറല്‍ മെഡിസിന്, നേത്രരോഗം, എല്‍ഒഎല്‍(ലെന്‍സ്) വെച്ചുള്ള ശസ്ത്രക്രിയ മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുന്നു
2- ആധുനിക രീതിയിലുള്ള തിമിര ശസ്ത്രക്രിയ മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുന്നു
3- തുടര്‍ ചികിത്സ
4- പ്രമേഹ രോഗികള്‍ക്ക് നേത്ര ചികിത്സ
5- ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ
6- മരുന്ന് വിതരണം
7- സൗജന്യ ഷുഗര്‍-പ്രഷര്‍ ചെക്കപ്പ് ബിഎംഎ