‘മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ നാടുചുറ്റൽ മാമാങ്കം പ്രഹസനം’; അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനില്‍ ജില്ലാ യു.ഡി.എഫ് ചെയർമാൻ
അരിക്കുളം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം നാടു ചുറ്റുന്നത് പ്രഹസനമാണെന്ന് ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ.ബാലനാരായണൻ. അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പരാതികൾ ഉദ്യോഗസ്ഥൻമാർക്ക് കൈമാറാൻ നിർദ്ദേശം നൽകി ദിവസവും രാവിലെ പൗരമുഖ്യൻമാരുമായും വൻകിട മുതലാളിമാരുമായും ചർച്ച നടത്താൻ സമയം കണ്ടെത്തുകയാണ് മന്ത്രിസഭയെന്നും അദ്ദേഹം പറഞ്ഞു
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. പേരാമ്പ നിയോജക മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ടി.കെ.എ ലത്തീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ടി.കെ ഇബ്രാഹിം, എൻ.കെ അഷറഫ്, വി.വി.എം ബഷീർ, ഇ.കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, എൻ.കെ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ.അഷറഫ് മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, ഒ.കെ ചന്ദ്രൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സുഹൈൽ, വനിതാ ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സീനത്ത് വടക്കയിൽ എന്നിവർ സംസാരിച്ചു.