കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ ഇന്ത്യയിലെ എല്ലാ പ്രവാസികള്‍ക്കും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം; കൊയിലാണ്ടിയില്‍ കേരള പ്രവാസി സംഘത്തിന്റെ ജില്ലാ കണ്‍വെന്‍ഷന്‍


കൊയിലാണ്ടി: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടിയില്‍ നടന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഗഫൂര്‍ പി ലില്ലീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ ഇന്ത്യയിലെ എല്ലാ പ്രവാസികള്‍ക്കും നടപ്പിലക്കണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാധ്യമായ സഹായങ്ങള്‍ എല്ലാം നല്‍കി നാടിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്കുവഹിച്ചവരാണ് പ്രവാസികള്‍.

കേരളത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.വി മുഹമ്മദ് ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമ്മീല സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സുരേന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, സലീം മണ്ണാട്ട്, ജില്ല വൈസ് പ്രസിഡന്റ്മാരായ കെ.കെ ശങ്കരന്‍, കബീര്‍ സലാല, ജോയിന്‍ സെക്രട്ടറിമാരായ ടിപി ഷിജിത്ത്, ഷംസീര്‍ കാവില്‍, സൈനബ സലീം, വിമല നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി ചാത്തു നന്ദി പറഞ്ഞു.