മേപ്പയ്യൂരിന്റെ പൊതുസാമൂഹ്യാവസ്ഥ ചിത്രീകരിക്കുന്ന സാമൂഹ്യ സര്‍വ്വേ റിപ്പോര്‍ട്ടുമായി സി.പി.എം


മേപ്പയൂര്‍: സി.പി.ഐ.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി തയ്യാറാക്കിയ സര്‍വ്വെ റിപ്പോര്‍ട്ട് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.പ്രകാശനം ചെയ്തു.


ലോക്കലിലെ പൊതു സാമൂഹ്യ അവസ്ഥ ചിത്രീകരിക്കുന്നതാണ് സര്‍വ്വെ റിപ്പോര്‍ട്ട് ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ സമഗ്രമായി സര്‍വ്വെ പരിശോധിക്കുന്നുണ്ട്. 200ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ആഴ്ചകളോളം സര്‍വ്വെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മോബെല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വെ നടത്തിയത്.

ഉണ്ണര സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് കെ.ടി.രാജന്‍ പി.പ്രസന്ന കെ.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.പ്രദീപ് സ്വാഗതം പറഞ്ഞു.