ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ല: പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ച് മൂടാടി യൂത്ത് ലീഗ് കമ്മിറ്റി
നന്തി ബസാര്‍: മൂടാടിയില്‍ ജനവാസ മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കമ്മിറ്റി.
മൂടാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നന്തി കോടിക്കല്‍ ബീച്ച് റോഡിന് സമീപം ജനവാസ മേഖലയിലാണ് പ്ലാസ്റ്റിക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
എത്രയും പെട്ടെന്ന് തന്നെ പ്ലാസ്റ്റിക്കുകള്‍ എടുത്തുമാറ്റണമെന്ന് യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെടുന്നത്. മാലിന്യ നിക്ഷേപം തടയാനും ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനും യൂത്ത്ലീഗ് തിരുമാനിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്ത് ലീഗ് നേതാക്കളായ പി.കെ മുഹമ്മദലി, റബീഷ് പുളിമുക്ക്, സജീര്‍ പുറായില്‍, ഫുനൈസ് മുത്തായം, ഫൈസല്‍ മൊകേരി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചു.