കളമശ്ശേരി സ്‌ഫോടനം; സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി


കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടന സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രജരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി.

മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. നിലവില്‍ സാമൂഹ്യമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടാകുന്നത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടം ആസുത്രിതമാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.