കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ; വിശദമായി അറിയാം


കോഴിക്കോട്: വ്യാഴാഴ്ച്ച കോഴിക്കോട് ടൗണില്‍ ഗതാഗത നിയന്ത്രണം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പലസ്തീന്‍ മനുഷ്യാവകാശ മഹാറാലി’ ബീച്ചില്‍ നടക്കുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഒരാള്‍മാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ പോലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ബീച്ചില്‍ക്കൂടിയുള്ള വാഹനയാത്രയ്ക്കും നിയന്ത്രണം ഉണ്ടാകും.

ഉള്ളിയേരി ഭാഗത്തുനിന്ന് അത്തോളി വഴി പോവുന്ന വാഹനങ്ങള്‍ പാവങ്ങാട്-പുതിയങ്ങാടി-ക്രിസ്ത്യന്‍ കോളേജ്-ഗാന്ധിറോഡ് മേല്‍പ്പാലം വഴി ജങ്ഷനില്‍ ആളുകളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

കൊയിലാണ്ടി വഴി പോവുന്ന വാഹനങ്ങള്‍ കോരപ്പുഴ-പാവങ്ങാട്-ക്രിസ്ത്യന്‍ കോളേജ്-ഗാന്ധിറോഡ് മേല്‍പ്പാലം-ഗാന്ധിറോഡ് ജങ്ഷനിലെത്തി ആളുകളെ ഇറക്കി നോര്‍ത്ത് ബീച്ച് പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-ക്രിസ്ത്യന്‍കോളേജ്-ഗാന്ധിറോഡ് മേല്‍പ്പാലം കയറി ജങ്ഷനില്‍ ആളുകളെ ഇറക്കി നോര്‍ത്ത് ബീച്ച് പാര്‍ക്കിങില്‍ നിര്‍ത്തണം.

താമരശ്ശേരി ഭാഗത്തുനിന്നള്ള വാഹനങ്ങള്‍ മലാപ്പറന്പ്-എരഞ്ഞിപ്പാലം-സരോവരം-ക്രിസ്ത്യന്‍ കോളേജ് വഴി ഗാന്ധിറോഡ് മേല്‍പ്പാലം വഴി ജങ്ഷനില്‍ ആളുകളെ ഇറക്കി നോര്‍ത്ത് ബീച്ച് പാര്‍ക്കിങ്ങില്‍ നിര്‍ത്തണം

[mid5] മഹാറാലിക്കായി രാമനാട്ടുകര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഫറോക്ക് പുതിയപാലം-കല്ലായ്- ഫ്രാന്‍സിസ്റോഡ് മേല്‍പ്പാലം വഴി സൗത്ത് ബീച്ചില്‍ നിര്‍ത്തണം.

കടലുണ്ടിക്കടവ് കോട്ടക്കടവ് ഭാഗത്ത്നിന്നുള്ളവ ചെറുവണ്ണൂര്‍ ജങ്ഷന്‍-മീഞ്ചന്ത-കല്ലായ് വഴി പുഷ്പ ജങ്ഷന്‍-ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലം വഴി കോതിയില്‍ ആളെ ഇറക്കി സൗത്ത് ബീച്ചില്‍ നിര്‍ത്തണം

[mid6] മാവൂര്‍-മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ അരയിടത്തുപാലം -സരോവരം-കെ.പി.ചന്ദ്രന്‍ റോഡ്-ക്രിസ്ത്യന്‍കോളേജ്- ഗാന്ധി റോഡ് മേല്‍പ്പാലം വഴി ജങ്ഷനില്‍ ആളുകളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

യാത്രാബസുകള്‍ക്കും ക്രമീകരണം

[mid7] യാത്രാബസുകള്‍ക്കും മറ്റുവാഹനങ്ങള്‍ക്കും വൈകീട്ട് മൂന്നുമുതല്‍ ക്രമീകരണമുണ്ടാകും. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കോരപ്പുഴ-പാവങ്ങാട്-പുതിയങ്ങാടി വഴി വെസ്റ്റ്ഹില്‍ ചുങ്കത്ത് എത്തി ഇടതുതിരിഞ്ഞ് കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ച് സ്റ്റേഡിയം ജങ്ഷന്‍-പുതിയറ ജങ്ഷന്‍-അരയിടത്തുപാലം-എരഞ്ഞിപ്പാലം-കാരപ്പറമ്പ്-വെസ്റ്റ്ഹില്‍ ചുങ്കം വഴി സര്‍വീസ് നടത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തില്‍ പ്രവേശിച്ച് തിരിച്ചും അതേറൂട്ടില്‍ സര്‍വീസ് നടത്തണം.[mid8]