ഇസ്ലാമിക പ്രചരണത്തിനും, മത – ഭൗതിക – വിദ്യഭ്യാസ രംഗത്തെ പുരോഗതികൾക്കും സമസ്ത പ്രതിജ്ഞാബന്ധം; മുചുകുന്നില്‍ സംഘടിപ്പിച്ച സമസ്ത കോഴിക്കോട് ജില്ലാ ഉലമാ സമ്മേളനം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
കൊയിലാണ്ടി: മുചുകുന്ന് എജുവില്ലേജിൽ സംഘടിപ്പിച്ച ദ്വിദിന സമസ്ത കോഴിക്കോട് ജില്ലാ ഉലമാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പൂർവ്വികരായ പണ്ഡിതന്മാരും, മഹത്തുക്കളും നൽകിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്നും, ഇസ്ലാമിക പ്രചരണത്തിനും, മത – ഭൗതിക – വിദ്യഭ്യാസ രംഗത്തെ പുരോഗതികൾക്കും, സംരക്ഷണത്തിനും സമസ്ത പ്രതിജ്ഞബന്ധമെന്നും തങ്ങൾ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
സംഘാടക സമിതി ട്രഷറർ സയ്യിദ് ടി.പി.സി തങ്ങൾ പതാക ഉയർത്തി. സമസ്ത ജില്ല പ്രസിഡന്റ് എ.വി അബ്ദു റഹ്മാൻ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. എ.പി.പി തങ്ങൾ, ഇ.കെ അബൂബക്കർ മുസ്ല്യാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ.അബ്ദുള്ള മുസ്ല്യാർ, കെ.അബ്ദുൾ ബാരി മുസ്ല്യാർ, കെ.മോയിൻകുട്ടി മാസ്റ്റർ, പി.എം അബ്ദുസ്സലാം ബാഖവി, കുട്ടി ഹസ്സൻ ദാരിമി, സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ, സലാം ഫൈസി മുക്കം, അബ്ദുറസാക്ക് ബുസ്താനി, കെ.പി കോയ ഹാജി, ഒ.പി അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.മോയിൻകുട്ടി മാസ്റ്റർ, പി.എം അബ്ദുൾ സലാം ബാഖവി, മുസ്തഫ അശ്റഫി കക്കുപ്പടി, അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.അലവി ഫൈസി കുളപറമ്പ്, എം.ടി അബൂബക്കർ ദാരിമി, അബ്ദുള്ള മുജ്തബ ഫൈസി ആനക്കര, ജസീൽ കമാലി ഫൈസി, അരക്കു പറമ്പ് എന്നിവർ വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നയിച്ചു.