പലസ്തീനിൽ സമാധാനം ഉറപ്പു വരുത്തുക, യു.എൻ കരാർ നടപ്പിലാക്കുക; കൊയിലാണ്ടിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സി.പി.ഐ (എം)


കൊയിലാണ്ടി: പലസ്തീനിൽ സമാധാനം ഉറപ്പു വരുത്തുക, യു.എൻ കരാർ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ പുതിയ ബസ് സ്റ്റാന്റ്‌ പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം ഏരിയാ സിക്രട്ടറി ടി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ, പി.ബാബുരാജ്, അഡ്വ എൽ.ജി.ലിജീഷ് എന്നിവര്‍ സംസാരിച്ചു. സി.അശ്വനീദേവ് സ്വാഗതം പറഞ്ഞു.