പരീക്ഷയെഴുതി റാങ്ക് ലിസ്റ്റ് കാത്തിരിക്കെ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികളോട് യോഗ്യതയില്ലെന്ന് പി.എസ്.സി; നിയമപോരാട്ടത്തിന് ഒരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍


കൊച്ചി: പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് കാത്തിരിക്കെ ഉദ്യോഗാര്‍ഥികളെ യോഗ്യതയില്‍ മാറ്റം വരുത്തി വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള പി.എസ്.സി നീക്കത്തിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. സര്‍വേ ആന്‍ഡ്മാ ന്‍ഡ് റെക്കോഡ് വകുപ്പിലെ സര്‍വേയര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ കുറേപ്പേരെയാണ് പരീക്ഷ എഴുതിയ റാങ്ക് ലിസ്റ്റില്‍ കാത്തിരിക്കെ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്.

പി.എസ്.സിയുടെ ഈ നടപടിയ്‌ക്കെതിരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പി.എസ്.സി ചെയര്‍മാന്‍, മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

22,704 പേര്‍ എഴുതിയ സര്‍വേയര്‍ ഗ്രേഡ് രണ്ട് പരീക്ഷക്ക് അപേക്ഷിച്ചവരില്‍ 75 ശതമാനവും ഡിപ്ലോമ/ ബി.ടെക് ബിരുദധാരികളാണ്. മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 26ന് പ്രൊഫൈലില്‍ ‘നിരസിച്ചു’ എന്ന സന്ദേശം വന്നപ്പോഴാണ് തങ്ങളെ ഒഴിവാക്കി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള തീരുമാനം അറിഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

പ്രസ്തുത തസ്തികയിലേക്ക് 2022 ഡിസംബര്‍ 31ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ യോഗ്യതയായി പറഞ്ഞിരുന്നത് എസ്.എസ്.എല്‍.സി വിജയം/ തത്തുല്യവും ഐ.ടി.ഐ (സര്‍വേയര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ സര്‍വേയിങ് ആന്‍ഡ് ലെവ്‌ലിങ് (ഹയര്‍) വിജയം ചെയിന്‍ സലിങ് (ഹയര്‍) വിജയം ചെയിന്‍ സര്‍വേ പരീക്ഷയോടെ എം.ജി.ടി.ഇ കെ.ജി.ടി.ഇയുമാണ്.

ഇതിലെ രണ്ടാമത്തെ യോഗ്യതക്ക് തുല്യമായി കെ.ജി.സി.ഇ സിവില്‍ എന്‍ജിനീയറിങ്) അംഗികരിച്ച് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ 2019 ആഗസ്റ്റില്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ക്വാടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍ സ്ട്രഷന്‍ മാനേജ്‌മെന്റ് എന്നിവ ഐ.ടി.ഐ സര്‍വേയര്‍ യോഗ്യ തയേക്കാള്‍ ഉയര്‍ന്നതായി കണക്കാക്കി സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് വകുപ്പിലെ സര്‍വേയര്‍ തസ്തികക്ക് പരിഗണിക്കാന്‍ അനുമതി നല്‍കി 2021 ഫെബ്രുവരിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സിവില്‍ എന്‍ജിനീയറിങ് ബി.ടെക് സിവില്‍ എന്‍ജിനീയറിങ് ബി.ടെക് സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമയുടെ ഉയര്‍ന്ന യോഗ്യതയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുമുണ്ട്. ഇതിനിടെ, സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ സര്‍വേയര്‍ തസ്തി കക്ക് പരിഗണിക്കാന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവ് ചില ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി 20ന് റദ്ദാക്കി. എന്നാല്‍, ഫെബ്രുവരി ഒന്നായിരുന്നു സര്‍വേയര്‍ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷയോ കണ്‍ഫമേഷനോ സമര്‍പ്പിക്കുന്ന സമയ ഡിപ്ലോമ യോഗ്യതയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകള്‍ക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ജനുവരി 17ന് മുമ്പുള്ള വിജ്ഞാപനങ്ങള്‍ക്ക് ബാ ധകമാക്കേണ്ടതില്ലെന്ന് ജനുവരി 23ന് ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചതുമാണ്.

ഐ.ടി.ഐ വിദ്യാര്‍ഥികളെ പ മിപ്പിക്കാന്‍ പി.എസ്.സി നിഷ്‌കര്‍ഷി ക്കുന്ന യോഗ്യത ഡിപ്ലോമ/ ബി. ടെക് സിവില്‍ എന്‍ജിനീയറിങ് ആണെന്നും മറ്റ് വകുപ്പുകളിലെ സര്‍വേയര്‍ തസ്തികക്ക് ഡിപ്ലോമ/ ബി.ടെക് ബിരുദധാരികളെ പരി ഗണിക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.