തണലിന് തണലായി ജനകീയ കൂട്ടായ്മ; പാറകുളങ്ങര നന്മ തണൽ ഡയാലിസിസ് സെന്ററിനായി നാട്ടുകാര്‍ ഒരുമിച്ചിറങ്ങി


അരിക്കുളം: പാറകുളങ്ങരയിൽ പ്രവർത്തിക്കുന്ന നന്മ തണൽ ഡയാലിസിസ് സെന്ററിനായി നാട്ടുകാര്‍ ചേര്‍ന്ന് ധനശേഖരണം നടത്തി. വിഭവ സമാഹരണത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് പത്താം വാർഡിലെ മുഴുവൻ വീടുകളിലും വിവിധ സ്കോഡുകളുടെ നേതൃത്വത്തിൽ തണലിന്റെ ലഘുലേഖ വിതരണം ചെയ്തു.

തുടര്‍ന്ന്‌ സമാഹരിച്ച ഫണ്ട് വാർഡ് മെമ്പർ ബിനി.കെ തണൽ ഭാരവാഹികളായ പി. മജീദ് മാസ്റ്റർ, വി.കെ.സലീം എന്നിവർക്ക് കൈമാറി. യോഗത്തിൽ. വി.വി.എം ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പി.ചാത്തു, പി.കെ.എം നവാസ്. തങ്കമണി.സി, ബഷീർ.സി.എം, യസീറ.ടി, മുഹമ്മദ്‌ കാസിം എം.എ എന്നിവർ സംസാരിച്ചു.