പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ വയോധികൻ പുഴയിൽ മരിച്ച നിലയിൽ
കടിയങ്ങാട്: വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കൻ(85)
ആണ് ഇന്ന് രാവിലെ പുഴയിൽ കൊളക്കണ്ടം ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണു ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
ഭാര്യ പരേതയായ ദേവി. മക്കൾ:സുമ,പത്മജ, രമ, പ്രേമജൻ, പ്രീത, പ്രവീൺ
മരുമക്കൾ:വേലായുധൻ, ബാലൻ, രാജൻ, ബിജു, അജിത, ശ്രുതി.