മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഇനി ആധുനിക രീതിയിലുള്ള ടേബിള്‍; കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനില്‍ ബോഡി ബാത്ത് ടേബിള്‍ നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോഡി ബാത്ത് ടേബിള്‍ നാടിന് സമര്‍പ്പിച്ചു. ഇരുപതാം ഡിവിഷനിലെ പ്രതീക്ഷ കാര്‍ഷിക സാംസ്‌കാരിക വേദിയാണ് ബോഡി ബാത്ത് ടേബിള്‍ സംഭാവന നല്‍കിയത്.

മരണാനന്തര ചടങ്ങിലെ പ്രധാന ചടങ്ങുകളിലൊന്നായ മൃതദേഹം ശുദ്ധി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണ് ബോഡി ബാത്ത് ടേബിള്‍ ഉപയോഗിക്കുന്നത്. മുമ്പ് കാലങ്ങളിലെ പോലെ മരക്കട്ടിലില്‍ വെച്ച് ശുദ്ധി വരുത്താനുള്ള സാഹചര്യം കുറഞ്ഞ് വരുന്ന കാലഘട്ടത്തിലാണ് പ്രതീക്ഷ ഇത്തരം സഹായവുമായി കടന്നു വന്നത്.

ചടങ്ങില്‍ പ്രതീക്ഷ സെക്രട്ടറി വിശ്വനാഥന്‍ സ്വാഗതവും പ്രസിഡന്റ് മുരളീധരന്‍ അധ്യഷതയും വഹിച്ചു. മുന്‍ കൗണ്‍സിലര്‍ കെ.എം ജയ ആശംസയും പത്മനാഭന്‍ സ്മിതം നന്ദിയും പറഞ്ഞു. ചടങ്ങില്‍ പ്രതീക്ഷയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.