കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് തോണികള്‍ മറിഞ്ഞു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി


കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് തോണികള്‍ മറിഞ്ഞു. വൈഷ്ണവം, ശിവാര്‍ച്ചന, സി.സി കൃഷ്ണ എന്നീ തോണികളാണ് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ശക്തമായ കാറ്റിലും തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണി മറിഞ്ഞതോടെ രണ്ട് തോണിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ട് കരയിലെത്തിച്ചേര്‍ന്നെങ്കിലും മറ്റ് രണ്ട് പേര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളടക്കം തിരച്ചില്‍ നടത്തിയതിന് ശേഷം ഇവരെ കണ്ടെത്തുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ് രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തനത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.പി.ഒ ഷാജി മൂടാടി, റസ്‌ക്യൂ ഗാര്‍ഡുമായ മിഥുന്‍, നിധീഷ്, സ്രാങ്ക് സത്യന്‍ എന്നിവര്‍ പങ്കെടുത്തു.