വിവിധ സ്‌കൂളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍; കൊയിലാണ്ടിയില്‍ സി.എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം


കൊയിലാണ്ടി: മുന്‍ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള സി.എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ എ.അസീസ് മാസ്റ്റര്‍ മത്സരം ഉദ്ഘടനം ചെയ്തു.

കൊയിലാണ്ടി ഉപജില്ല കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

സിറാജ് ഇയ്യഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിയാസ് ഇ.കെ പരിപാടി വിശദീകരണം നടത്തി. ബഷീര്‍ വടക്കയില്‍ സ്വാഗതവും ഷംസുദ്ദീന്‍ പി വി നന്ദിയും പറഞ്ഞു.

[ad1]

[ad2]