15 ക്ലാസ് മുറികളിലായി 420 അംഗങ്ങള്‍ക്ക് പരിശീലനം; കൊയിലാണ്ടി നഗരസഭയുടെ ‘തിരികെ സ്‌കൂളില്‍’ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന് തുടക്കം


കൊയിലാണ്ടി: നഗരസഭയുടെ ‘തിരികെ സ്‌കൂളില്‍’ അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിന് തുടക്കം. കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ കാനത്തില്‍ ജമീല ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ 15 ക്ലാസ് മുറികളിലായി 17 ആര്‍പിമാരുടെ നേതൃത്വത്തില്‍ 420 ഓളം അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനാര്‍ഥികളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി പരിശീലനാര്‍ഥികളുടെ കുട്ടികളുമായി ഒരു ക്രഷും അംഗന്‍വാടി ടീച്ചര്‍മാരുടെ സേവനം പ്രയോജന പ്പെടുത്തികൊണ്ട് സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ നേതൃത്വത്തില്‍ നവമാധ്യമ പരിശീലനം ലഭിച്ച ബാലസഭ കുട്ടികളുടെ കൂട്ടായ്മ പരിശീലന ക്ലാസ്സുകളുടെ സോഷ്യല്‍ മീഡിയ ടീം ആയി പ്രവര്‍ത്തിച്ചു. പരിശീലനം പൂര്‍ത്തീകരിച്ച കുടുംബശ്രീ അംഗങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി എസ് സര്‍ട്ടിഫിക്കറ്റും നല്‍കി.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി. പരിപാടിയില്‍ സര്‍വ്വശ്രീ കെ എ ഇന്ദിര ടീച്ചര്‍ (ചെയര്‍പേഴ്‌സണ്‍ വികസനം), നിജില പറവക്കൊടി ( ചെയര്‍പേഴ്‌സണ്‍ വിദ്യാഭ്യാസം ) പ്രജില ( ചെയര്‍പേഴ്‌സണ്‍, ആരോഗ്യം ) കൗണ്‍സിലര്‍മാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി ,സി. പ്രഭ ടീച്ചര്‍, എന്‍.എസ്. വിഷ്ണു, റഹ്‌മത്ത് കെ. ടി. കെ, ദൃശ്യ, സുധ, എന്‍. യു. എല്‍. എം സിറ്റി മിഷന്‍ മാനേജര്‍ തുഷാര, പ്രദീപന്‍ ( പ്രിന്‍സിപ്പല്‍, ജി.വി.എച്ച്.എസ്) രമിത. വി. ( മെമ്പര്‍ സെക്രട്ടറി, കുടുംബശ്രീ ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിക്ക് ശ്രീമതി വിബിന (സൗത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ) നന്ദി പറഞ്ഞു.