നികുതി പണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുക; ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
കൊയിലാണ്ടി: നികുതി പണം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രജോനപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി നേതാക്കള്‍ മാര്‍ച്ച് നടത്തി. ബിജെപി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടത്തിയത്. ബി.ജെ.പി സംസ്ഥാന വക്താവ് ശ്രീപത്മനാഭന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അന്യായമായി വര്‍ദ്ധിപ്പിച്ച വീട് നിര്‍മ്മാണ ഫീസ് പിന്‍വലിക്കുക, വീട്ടു നികുതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ പരസ്യപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പിരിവ് നടത്തുന്നത് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു.
ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന മ്പര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഉദോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍ പോലും ഖജനാവില്‍ പണം ഇല്ലാത്ത സ്ഥിതിയാണെന്നും എന്നാല്‍ ഗവണ്‍മെന്റിന്റെ ഫണ്ടിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ലന്നും പദ്മനാഭന്‍ പറഞ്ഞു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റര്‍, ജില്ലാ സമിതി അംഗം അഡ്വ: വി.സത്യന്‍, വി.പി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു .മാര്‍ച്ചിന് ഉണ്ണികൃഷ്ണന്‍ വെളിയംന്തോട്ട് മാധവന്‍ ബോധി, അഭിലാഷ് ദേവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സുധ കാവുങ്കല്‍, ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.