കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശദായം അടയ്ക്കാന്‍ വിട്ടുപോയോ,പേടിക്കണ്ട സമയപരിധി നീട്ടിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശദായം അടയ്ക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി. 24 മാസത്തിലധികം അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 60 വയസ്സ് പൂര്‍ത്തിയാവത്തര്‍ക്കാണ് ഒക്ടോബര്‍ 31 വരെ സമയം നീട്ടിയത്. കൂടാതെ കാലപരിധിയില്ലാത്ത അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതിനും സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കിലാണ് പിഴ ഈടാക്കുന്നത്. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ് ഫോണ്‍ നമ്പര്‍ എന്നിവ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384006 എന്ന നമ്പറില്‍ ബന്ധപ്പെടുക.