‘സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച എളിയ പ്രവര്‍ത്തകന്‍’; എം.കെ. പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് അരിക്കുളം പൗരാവലി
അരിക്കുളം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയും അഭിഭാഷകനുമായിരുന്ന എം.കെ.പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് അരിക്കുളം പൗരാവലി. ഊരള്ളൂര്‍ ടൗണില്‍ നടന്ന സര്‍വ്വകക്ഷി അനുശോചനത്തില്‍ അഷറഫ് വള്ളോട്ട് അധ്യക്ഷത വഹിച്ചു.
കറകളഞ്ഞ സോഷ്യലിസ്റ്റും ജനകീയനുമായിരുന്നു പ്രേംനാഥ്. സാധാരണക്കാരനിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും അവരുടെ സുഖത്തിലും ദു:ഖത്തിലും പങ്കാളിത്തം വഹിച്ച് പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ച എളിയ പ്രവര്‍ത്തകനും കൂടിയായിരുന്നെന്ന് ജില്ല സെക്രട്ടറി ജെ.എന്‍. പ്രേം ഭാസി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍, എല്‍.ജെ.ഡി. ജില്ല സെക്രട്ടറി ജെ.എന്‍. പ്രേം ഭാസിന്‍ അനുശോചന സന്ദേശം നല്‍കി. എം.പ്രകാശന്‍, എ.കെ.എന്‍. അടിയോടി, വി. ബഷീര്‍, ഇ. ഭാസ്‌ക്കരന്‍, സി.നാസര്‍, ടി.എം.രാജന്‍, എം.കെ.രാഗിഷ്, കെ.ആയിഷ ടീച്ചര്‍ കെ.കെ. കൃഷണന്‍ മാസ്റ്റര്‍, കെ.എം.മുരളിധരന്‍, സി.വിനോദന്‍,എം.സുനില്‍ എന്നിവര്‍ സംസാരിച്ചു