കൊയിലാണ്ടിയിലെ വ്യാപാര മാന്ദ്യം; വ്യാപാര ഉത്സവം നടത്തണമെന്ന ആവശ്യവുമായി വ്യാപാര വ്യവസായി ഏകോപന സമിതി വനിതാ വിംങ്ങ്
കൊയിലാണ്ടി: വ്യപാര മാന്ദ്യം ഒഴിവാക്കാന്‍ കൊയിലാണ്ടി നഗരസഭ മുന്‍കൈയെടുത്ത് വ്യാപാര ഉത്സവം നടത്തണമെന്ന ആവശ്യവുമായി കേരള വ്യാപാര വ്യവസായി ഏകോപന സമിതി വനിതാ വിംങ്ങ് കൊയിലാണ്ടി യൂണിറ്റ്.
ചടങ്ങില്‍ വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദന് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെഎം രാജീവന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ സംസ്ഥാന വനിതാവിങ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. റോസ് ബെന്നറ്റ് സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ്, അബൂബക്കര്‍, ഫാറൂഖ്കെ.കെ എന്നിവര്‍ ആശംസ അറിയിച്ചു.ഉഷമനോജ് നന്ദി പറഞ്ഞു.