മാസ്‌ക് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍; നമ്പ്രത്തുകരയിലും മോഷണ ശ്രമം, സിസിടിവിയില്‍ കുടുങ്ങിയ കളളന്റെ ദൃശ്യങ്ങള്‍ കാണാം


കൊയിലാണ്ടി: നമ്പ്രത്ത് കരയില്‍ വീണ്ടും മോഷണ ശ്രമം. ലുബ്‌സാക് വീട്ടില്‍ ഖാദര്‍കുട്ടിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കളളന്‍ കയറിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ വീട്ടിലും മോഷ്ടാവ് കയറിയിരുന്നു.

ബൈക്കില്‍ എത്തിയ ചെറുപ്പക്കാരാണ് ഖാദര്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചത്. വീടിന് ചുറ്റുപാടും നടന്ന മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് കടന്നിരുന്നില്ല. മുറ്റത്തുണ്ടായിരുന്ന ഹെല്‍മററ് കളവ് പോയിട്ടുണ്ട്.

നാല് ദിവസം മുമ്പ് ഖാദറിന്റെ വീടിന് സമീപത്തെ പുഷ്പയുടെ വീട്ടിലും കളളന്‍ കയറിയിരുന്നു. പുഷ്പയുടെ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. വീടിനുള്ളില്‍ കയറിയ കള്ളന്‍ അലമാര കുത്തിതുറക്കുകയും വസ്ത്രങ്ങള്‍ അടക്കമുള്ള വാരി വലിച്ചിടുകയും ചെയ്തിട്ടുണ്ടായിരുന്നു.

സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വീട്ടുടമ.

വീഡിയോ കാണാം,