പുറക്കാട് ശാന്തിസദനത്തിലെ കുട്ടികള്‍ക്ക് കുവൈറ്റ് പ്രവാസി കൂട്ടായ്മയുടെ കരുതല്‍


കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കരുത്തേകാന്‍ കുവൈറ്റ് പ്രവാസി കൂട്ടായ്മയ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്
വേണ്ടി പ്രവര്‍ത്തിക്കുന്ന പുറക്കാട് ശാന്തിസദനം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ തെറാപ്പിക്കാവശ്യമായ സാധനങ്ങള്‍ക്കുള്ള ഫണ്ട് കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈറ്റ് കൈമാറി. ദീര്‍ഘകാലം കുവൈറ്റ് പ്രവാസിയും നിലവില്‍ ശാന്തിസദനം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജറുമായ അബ്ദുല്‍ ഹമീദ് പള്ളിക്കരക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ ഫഹാഹീല്‍ ഏരിയ കണ്‍വീനര്‍ അസ്ലം അലവി ഫണ്ട് കൈമാറി.

ശാന്തിസദനം സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ കുവൈറ്റ് പ്രവര്‍ത്തക സമിതി അംഗം സവാദ് മുത്താമ്പി, പ്രേംജിത്ത് ഖത്തര്‍ എന്നിവര്‍ പങ്കെടുത്തു.