നിപയെ അറിയാന്‍; പോസ്റ്റര്‍ സീരീസുമായി കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പേജ്


കൊയിലാണ്ടി: നിപ വൈറസിനെ പറ്റി പൊതുജനങ്ങളില്‍ അറിവ് പകരുന്നതിനായി പോസ്റ്റര്‍ സീരിയസുമായി കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ്. പൊതുജനങ്ങളില്‍ ശാസ്ത്രീയവും കൃത്യതയുമാര്‍ന്ന അറിവ് പകര്‍ന്ന് മികച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റര്‍ സീരീസിന് തുടക്കം കുറിച്ചിരിക്കുന്നത്.

നിപ വൈറസിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പോസ്റ്റിന് താഴെ കമന്റായി നല്‍കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ ഉത്തരം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം,