നാളെ മുതല്‍ കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയക്രമം അറിയാം


കൊയിലാണ്ടി: കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് കണ്ണൂരില്‍ അവസാനിക്കുന്ന കോയമ്പത്തൂര്‍- കണ്ണൂര്‍ ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. സെപ്റ്റംബര്‍ 18 മുതലാണ് പുതുക്കിയ സമയക്രമം നിലവില്‍ വരിക.

നേരത്തെ വൈകുന്നേരം 19.0ന് കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയിരുന്ന ട്രെയിന്‍ പുതുക്കിയ സമയക്രമപ്രകാരം 18.44ന് സ്റ്റേഷനിലെത്തി 18.45ന് പുറപ്പെടും. കോയമ്പത്തൂര്‍ മുതല്‍ പാലക്കാട് വരെയുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പാലക്കാടിനുശേഷമുള്ള സമയക്രമത്തിലാണ് മാറ്റം.

സ്റ്റേഷന്‍, പുറപ്പെടുന്ന സമയം എന്നിവ ക്രമത്തില്‍:

പാലക്കാട് -15.10, പാലപ്പുറം -15.33, ഒറ്റപ്പാലം-15.40, ഷൊര്‍ണൂര്‍ ജങ്ഷന്‍ 16.20, പട്ടാമ്പി -16.33, പള്ളിപ്പുറം -16.43, കുറ്റിപ്പുറം -17.00, തിരുനാവായ -17.07, തിരൂര്‍ -17.20, താനൂര്‍ -17.29, പരപ്പനങ്ങാടി -17.37, വള്ളിക്കുന്ന് -17.43, കടലുണ്ടി -17.49, ഫറോക്ക് -17.56, കല്ലായി -18.08, കോഴിക്കോട് -18.15, വെസ്റ്റ് ഹില്‍ -18.26, എലത്തൂര്‍ -18.34, കൊയിലാണ്ടി -18.45, തിക്കോടി -18.54, പയ്യോളി -19.00, വടകര-19.08, മാഹി -19.15, ജഗന്നാഥ ടെംപിള്‍ ഗേറ്റ് -19.20, തലശ്ശേരി -19.30, എടക്കോട് -19.42, കണ്ണൂര്‍ സൗത്ത് -19.53, കണ്ണൂര്‍ -20.50.