നിപ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാർഡിലെത്തി രോഗികളെ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം. മുൻകരുതലിന്റെ ഭാഗമായാണ് ആശുപത്രിയിലെ വാർഡിലെത്തി രോഗികളെ സന്ദർശിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചതെന്ന് താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.വിനോദ് അറിയിച്ചു. ആശുപത്രിയിൽ എത്തുന്നവർ മാസ്ക് ധരിക്കേണ്ടതാണ്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും, രോഗമുണ്ടെന്ന് സംശയമുള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. അഡ്മിറ്റായ രോഗികളെ കൂട്ടായി ആശുപത്രിയിലെത്തി കാണുന്ന സാഹചര്യമുണ്ട്. ഇത് രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇപനി ബാധിച്ച് മരിച്ച തിരുവള്ളൂർ, മരുതോങ്കര സ്വദേശികൾക്ക് നിപ വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വെെകുന്നേരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം വ്യക്തമാക്കിയത്.
Summary: Nipah: There is a strict restriction on visiting patients in the ward at the Koyilandy govt taluk hospital