കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം; യോഗ്യതയും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കാസ്പിനു(kasp) കീഴിലുളള ആരോഗ്യമിത്ര തസ്തികയിലേക്കാണ് നിയമനങ്ങള്‍ ക്ഷണിക്കുന്നത്. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം.

യോഗ്യത: ജി എന്‍ എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് ടെക്‌നീഷ്യന്‍, റെസ്പ്റേറ്ററി ടെക്നീഷ്യന്‍ /ഡി സി എ എന്നിവ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 46 വയസ്സിനു താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

സെപ്റ്റംബര്‍ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ വച്ച് ഇന്റര്‍വ്യു നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952 350475 എന്ന നമ്പറില്‍ ബന്ധപ്പെടുക.