ഇരിങ്ങല്‍ കോട്ടക്കല്‍ ഭാഗത്തുനിന്നും 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
പേരാമ്പ്ര: ഇരിങ്ങല്‍ കോട്ടക്കലില്‍ നിന്നും 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് വാഷ് കണ്ടെടുത്തത്. വീട്ടുടമസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര എക്‌സൈസ് പരിശോധന നടത്തുകയായിരുന്നു. വാഷ് ആരാണ് ഇവിടെ കൊണ്ടുവച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വി.സുദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍.രാജീവന്‍, എം.പി.ഷബീര്‍, എസ്.ജെ.അനൂപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.