മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം


 

ന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും കുടവയർ കൂടികൊണ്ടിരിക്കുകയാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളതും. ഒട്ടിയ വയർ പലർക്കും ഫിറ്റ്നസിന് പുറമേ സൗന്ദര്യ മോഹം കൂടിയാണ്. എന്നാൽ ഇതെങ്ങനെ നേടണമെന്ന് പലർക്കും അറിയില്ല.

അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. അതിനാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അർബുദത്തിനുമുള്ള സാധ്യത വർധിപ്പിക്കുമെന്നതിനാൽ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം കുടവയർ ചുരുക്കാനും ശ്രമങ്ങൾ നടത്തേണ്ടതാണ്.

എന്തുകൊണ്ടാണ് കുടവയർ കാണപ്പെടുന്നത് ?

നമ്മളുടെ വയറിന്റെ കപ്പാസിറ്റിയേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതും വ്യായാമ ഇല്ലായ്മയുമാണ് കുടവയറിന് ഇടയാക്കുന്നത്. നമ്മൾ അമിതമായി കഴിച്ച ഭക്ഷണമെല്ലാം ഫാറ്റാക്കി മാറ്റി ശരീരത്തിൽ സൂക്ഷിച്ചിട്ടുണ്ടാകും. നമ്മൾ വീണ്ടും ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും അമിതമായി ഫാറ്റ് നിറയുവാൻ തുടങ്ങും. ഇത്തരത്തിൽ ഫാറ്റ് അമിതമാകുമ്പോൾ ഒന്നെങ്കിൽ ചർമ്മത്തിനടിയിലായി ഈ ഫാറ്റ് നിക്ഷേപിക്കപ്പെടും. അല്ലെങ്കിൽ നമ്മളുടെ ആന്തരാവയവങ്ങളിൽ നിക്ഷേപിക്കും. ഇത്തരത്തിൽ ആന്തരാവയവങ്ങളിൽ നിക്ഷേപിക്കപ്പെടുമ്പോഴാണ് നമുക്ക് ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ചർമ്മത്തിനടിയിൽ നിക്ഷേപിക്കുമ്പോൾ അത് അമിത വണ്ണത്തിലേയ്ക്കും കുടവയറിലേയ്ക്കും നയിക്കും.

അമിതമായി ഷുഗർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടവയറിന് കാരണമാകുന്നുണ്ട്. കൃത്യമായി വ്യായാമം ഇല്ലാത്ത അവസ്ഥയാണ് മറ്റൊരു കാരണം. വയറും നിറയെ ഭക്ഷണം കഴിച്ച് ഒന്നെങ്കിൽ എവിടെയെങ്കിലും പോയി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതാണ് പോതുവിൽ കണ്ടുവരുന്ന ശീലം. ഇത്തരത്തിൽ യാതൊരു ചലനവും ശരീരത്തിന് നൽകാതിരിക്കുന്നത് കോഴുപ്പ് വയറ്റിൽ അടിഞ്ഞുകൂടുന്നതിന് കാരണമാണ്.

ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കുകയും വിശപ്പു കുറയ്ക്കുകയും വഴി ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം

1. ആപ്പിൾ 

ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ, ഒരു പാർശ്വഫലങ്ങളും  ഇല്ലാതെ, അമിതഭാരമുള്ളവരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താൻ ആപ്പിളിലെ പോളിഫിനോളുകൾ  പ്രധാന പങ്കു വഹിക്കുന്നു.

2. ബീൻസ് 

പ്രോട്ടീൻ ഇവയിൽ ധാരാളമുണ്ട്. ഇത് ഉപാപചയപ്രവർത്തനം  മെച്ചപ്പെടുത്തുന്നു. കുറച്ചു കാലറി കഴിക്കാൻ സഹായിക്കുന്നു. വയറിലെ  കൊഴുപ്പ്  കുറയ്ക്കാൻ പ്രോട്ടീനുകൾ സഹായിക്കുമെന്ന്  പഠനങ്ങൾ പറയുന്നു. ബീൻസിൽ  പ്രോട്ടീനും ഫൈബറും  ധാരാളമുണ്ട്.

3. അണ്ടിപ്പരിപ്പുകൾ 

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ  സഹായിക്കും. നട്സിൽ പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളും ഉണ്ട്. ഇത് വയറ്  നിറഞ്ഞതായി തോന്നിക്കുകയും അമിതമായി  ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വയറിൽ  കൊഴുപ്പു കൂടുന്നതിനെ തടയാൻ സഹായിക്കുന്ന ആരോഗ്യകരമായ  കൊഴുപ്പുകളുടെ ഉറവിടമാണ് അണ്ടിപ്പരിപ്പുകൾ. മോണോസാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണം  കഴിക്കുന്നവരിൽ അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാൻ  സാധ്യത കുറവാണെന്നും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ  സഹായിക്കും എന്നും 2007 ൽ ‘ഡയബെറ്റിസ് കെയർ ‘ എന്ന  ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവിൽ നട്സ് കഴിക്കുന്നത് ആലിലവയർ  സ്വന്തമാക്കാൻ സഹായിക്കും.


Also Read- ദിവസവും ഓട്‌സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!


4 . തൈര്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ തൈര് സഹായിക്കും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന മാക്രോന്യൂട്രിയന്റ് ആയ പ്രോട്ടീൻ തൈരിൽ  ധാരാളമുണ്ട്. കാർബോഹൈഡ്രേറ്റ്, ഫാറ്റ് ഇവയിലെ കാലറിയും പ്രോട്ടീൻ കൂടാതെ തൈരിൽ ഉണ്ട്. പ്രോബയോട്ടിക്കിന്റെ പ്രധാന ഉറവിടമാണ് തൈര്. ആരോഗ്യം, ശരീരഭാരം ഇവയുമായി ബന്ധപ്പെട്ട ഉദരത്തിലെ സൂക്ഷ്മാണുക്കൾക്ക് (gut microbiome) ഇത് ഏറെ ഗുണം ചെയ്യും. ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയ  ശരീരഭാരം നിലനിർത്താൻ സഹായിക്കും. പ്രോട്ടീൻ കൂടുതലടങ്ങിയ, ഷുഗർ കുറഞ്ഞ സാധാരണ തൈര് വേണം ഉപയോഗിക്കാൻ. ബെറിപ്പഴങ്ങളും ബദാമും കഴിക്കുന്നതും ഭാരം  കുറയ്ക്കാൻ സഹായിക്കും.

5 ഗ്രേപ്പ് ഫ്രൂട്ട് 

നാരുകളും ആന്റിഓക്‌സിഡന്റുകളും  ധാരാളമടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളിൽ നിന്നു സംരക്ഷണം  നൽകുന്നു. ഗ്രേപ്പ് ഫ്രൂട്ടിലടങ്ങിയ നാരുകൾ ഏറെ നേരം  വയർ നിറഞ്ഞതായി തോന്നിപ്പിക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്താനും കുടവയർ  കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ  വൈറ്റമിൻ  സി  ഇവയിൽ ധാരാളമുണ്ട്. കാലറി  കുറഞ്ഞ, എന്നാൽ പോഷകസമ്പുഷ്ടമായ ഈ ഫലം ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാൻ  സഹായിക്കും. 

Summary:Know some foods that help you lose weight and belly fat