സ്റ്റുഡന്റ് പോലീസിന്റെ അവധിക്കാല ക്യാമ്പിന് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ തുടക്കമായി


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ശക്തി സിങ്ങ് ആര്യ ഐ.പി.എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം എം ബാബു അധ്യക്ഷത വഹിച്ചു.

Advertisement

മേപ്പയൂർ എസ്.എച്ച്.ഒ പി ജംഷിദ് മുഖ്യാതിഥിയായി. സിനി ആർട്ടിസ്റ്റ് മണിദാസ് പയ്യോളി, എസ്എംസി ചെയർമാൻ ഇ.കെ ഗോപി എ, എസ് ആർ ജി കൺവീനർ കെ ഒ ഷൈജ, തൃശൂർ റേഞ്ച് എസ് വി സി കോർഡിനേറ്റർ കെ പി അക്ഷയ്, കെ ശ്രീവിദ്യ ഏ സി പി ഒ, ജിനീഷ് സിപിഒ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ എം സക്കീർ മാസ്റ്റർ സ്വാഗതവും സുധീഷ് കുമാർ സിപിഒ നന്ദിയും പറഞ്ഞു.

Advertisement

ഒന്നാം ദിവസം വിമുക്തി, ലഹരി വിരുദ്ധ ക്ലാസ് എക്സൈസ് പ്രിവന്റ വ് ഓഫീസർ രഘുനാഥ് ക്ലാസെടുത്തു. നാടൻ പാട്ടിലെ ജീവിതം എന്ന വിഷയത്തിൽ നാണു പാട്ടുപുരയ്ക്കൽ കുട്ടികളുമായി സംസാരിച്ചു.

Advertisement

Summary: Holiday Camp of Student Police has started at Mappayyur GVHSs