കേൾക്കുന്നുണ്ടോ ബോംബ് പൊട്ടുന്ന ശബ്ദം, കാണുന്നുണ്ടോ പിടഞ്ഞു വീഴുന്ന ശവശരീരങ്ങൾ; എന്തിനെന്നറിയാതെ ദുരിതം സമ്മാനിക്കുന്ന യുദ്ധത്തിനെതിരെ ദൃശ്യാവിഷ്കാരവുമായി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ (വീഡിയോ കാണാം)


ചേമഞ്ചേരി: ദുരിത പെരുമഴയായി തുടരുന്ന യുദ്ധത്തിനെതിരെ ദൃശ്യാവിഷ്കാരവുമായി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ. സ്കൂളിലെ ആർട്ട്സ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് യുദ്ധ ഭീകരതയെ തുറന്നു കാട്ടാനായി ദൃശ്യാവിഷ്കാരം നടത്തിയത്.

ദേശീയപാതാ വികസനത്തിനായ് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിലായിരുന്നു ദൃശ്യാവിഷ്കാരം നടത്തിയത്. ആദ്യം കാഴ്ചക്കാരിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും കാര്യം മനസ്സിലായതോടെ അഭിനന്ദനങ്ങളുമായ് ഒട്ടേറേപ്പേർ വന്നു.

‘യുദ്ധത്തിന്റെ ഓർമ്മ എന്നും നടുക്കുന്നതാണ്. മഹായുദ്ധങ്ങൾ ബാക്കി വെച്ച ദുരിതങ്ങൾ ഇന്നും ലോകത്തുനിന്ന് വേർപെട്ടു പോയിട്ടില്ല. ഇപ്പോൾ വീണ്ടും ലോകത്തിനെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്നാം ലോക മഹായുദ്ധത്തിലേക്കോ എന്ന സംശയമുണർത്തി യുദ്ധം തുടങ്ങിയിരിക്കയാണ്. യുദ്ധ കെടുതിയിൽ ബലിയാടാവുന്നത് എപ്പോഴും കുട്ടികളാണ് ഈ ഉൾകൊള്ളലിൽ നിന്നാണ് ഇത്തരമൊരു ദൃശ്യവിഷ്കാരത്തിന് തയാറായതെന്നു അധ്യാപകർ പറഞ്ഞു.

അധ്യാപകരായ ഹാറൂൺ അൽ ഉസ്മാൻ, കെ. നിശാന്ത് എന്നിവരാണ് ദൃശ്യവിഷ്കരണത്തിന് നേതൃത്വം നൽകിയത്. വിദ്യാർഥികളായ പി.എസ്.അഭിജിത്ത്, ടി.ദേവിക, വിഷ്ണു നന്ദൻ കെ.ടി, നിരഞ്ജന, അഭിനവ് ജീവൻ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക വിജിത, സ്റ്റാഫ് സെക്രട്ടറി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

 

വീഡിയോ കാണാം: