പതിനെട്ടുകാരൻ്റെ ധീരത! കുളത്തിൽ മുങ്ങിപ്പോയ പെൺകുട്ടികൾക്ക് പുതുജീവൻ; കീഴ്പ്പയ്യൂരിൻ്റെ താരമായ് സഞ്ജയ്
കീഴ്പ്പയ്യൂര്‍: കുളത്തില്‍ മുങ്ങിപ്പോയ പെണ്‍കുട്ടികളെ ജീവന് പണയം വച്ച് രക്ഷപ്പെടുത്തിയ പതിനെട്ടുകാരന് സഞ്ജയിയാണ് ഇപ്പോള്‍ കീഴ്പ്പയ്യൂരിലെ താരം. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. പതിവുപോലെ നമ്പിച്ചാം കണ്ടി കടവ് കുളത്തിന് സമീപത്തെ ഷെഡ്ഡില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്നു സഞ്ജയ്.
ഇതിനിടയിലാണ് കുളത്തിനരകില് നിന്നും നിലവിളി കേള്‍ക്കുന്നത്.. എന്താണ് സംഭവമെന്ന് നോക്കാനായി കുളത്തിനരികിലേക്ക് ഓടിയെത്തിപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിപ്പോവുന്നത് കണ്ടത്. ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം വൈകുന്നേരം കുളത്തില്‍ കുളിക്കാന്‍ വന്നതായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് സ്റ്റെപ്പില്‍ നിന്നും വഴുതി മുങ്ങിപ്പോയത്. മക്കള്‍ വെളളത്തില്‍ മുങ്ങുന്നതുകണ്ടതോടെ ഉമ്മ ഉച്ചത്തില്‍ നിലവളിച്ചു. ഇവരുടെ ശബ്ദം കേട്ടാണ് സഞ്ജയിയും കൂട്ടുകാരും കുളത്തിനടുത്തേക്ക് ഓടിയെത്തിയത്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സഞ്ജയും മൂന്നു പേരും കുളത്തിലേക്ക് എടുത്ത് ചാടി . പെണ്‍കുട്ടികളിലൊരാളുടെ ടോപ്പില്‍ പിടുത്തം കിട്ടിയതോടെ അവളെ വലിച്ച് പടവിലേക്ക് നീക്കി. അപ്പോഴേക്കും നാട്ടുകാരെല്ലാം ഓടിക്കൂടിയിരുന്നു. നിമിഷനേരം കൊണ്ട് രണ്ടാമത്തെ പെണ്‍കുട്ടിയെയും വലിച്ച് കരയിലേക്ക് നീക്കി.
ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി ഗുരുദേവ കോളേജിലെ ബി.എ ബിരുദ വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. ചെറുപ്രായത്തില്‍ തന്നെ നീന്തല്‍ പഠിച്ച കുളത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ജയിപ്പോള്. മകന് ചെയ്ത പ്രവൃത്തിയില്‍ അങ്ങേയറ്റം സന്തോഷത്തിലാണ് മലയില്‍ മീത്തല്‍ സത്യനും ദീപയും. സഞ്ജനയാണ് സഞ്ജയിയുടെ സഹോദരി.