ആടിയും പാടിയും പൂക്കളം തീർത്തും അവർ ഒത്തുചേർന്നു; കൊയിലാണ്ടി നിയാർക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു


കൊയിലാണ്ടി: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ ( നിയാർക്ക് ) കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഓണാഘോഷം ആരവം 2023 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് നിയാർക്കിലെ വിദ്യാർത്ഥി അശ്വിൻ വരച്ച ചിത്രം ഉപഹാരമായി നൽകി.

ഓണാഘോഷത്തിന്റെ ഭാ​ഗമായി കുട്ടികൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കാനത്തിൽ ജമീല, കൊയിലാണ്ടി തഹസിൽദാർ സി.പി മണി, കൊയിലാണ്ടിയിലെ പ്രമുഖ വ്യവസായി രാജീവൻ എന്നിവർ കുട്ടികളൊടാപ്പം ഓണസദ്യ ഉണ്ണാനെത്തിയിരുന്നു. പരിപാടിയോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങളുടെയും, അവരുടെ അമ്മമാർ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളും ഒരുക്കിയിരുന്നു.

നിയാർക്ക് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, വൈസ് ചെയർമാൻമാരായ അബ്ദുൽ ഹാലിഖ്, ടി.വി കൃഷ്ണൻ, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ്, ട്രഷറർ ടി പി ബഷീർ, സെക്രട്ടറി സൈൻ ബാഫഖി , കമ്മിറ്റി അംഗം എം. വി ഇസ്മായിൽ ഓപ്പറേഷൻ മാനേജർ ശ്രീറാം  മറ്റു സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.