തൊഴിലുമില്ല, ബോണസുമില്ല; പയ്യോളിയില്‍ പട്ടിണി സമരവുമായി അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍
പയ്യോളി: അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ പയ്യോളി സബ് ട്രഷറിയുടെ മുന്നില്‍ പട്ടിണി സമരം നടത്തി. സമരം
ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് യൂണിയന്‍ പയ്യോളി മണ്ഡലം പ്രസിഡന്റ് കാര്യാട്ട് ഗോപാലന്‍ അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് കൊണ്ട് മാസങ്ങളായി മുനിസിപ്പാലിറ്റിയിലെ തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായിട്ട്. അതുകൊണ്ടുതന്നെ നൂറ് തൊഴില്‍ ദിനം ഇവര്‍ക്ക് ഇല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ ബോണസ് ഇവര്‍ക്ക് കിട്ടുകയുമില്ല.
ഈ ഓണക്കാലത്ത് ഇവരുടെ പട്ടിണി മാറ്റാന്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് വിതരണം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍, ജില്ലാ കോഡിനേറ്റര്‍ ടി.കെ.നാരായണന്‍, മുജേഷ് ശാസ്ത്രി, മനോജ്.എന്‍.എം, മോളി.എം.ടി, ശീതള്‍ രാജ്, സോമന്‍.ടി.ടി, ബാബു കേളോത്ത്, മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജിഷ കെ.രാജീവ് സ്വാഗതവും വത്സല ഇരിങ്ങല്‍ നന്ദിയും പറഞ്ഞു.