തുവ്വൂർ കൊലപാതകം: കൊയിലാണ്ടിയിൽ ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം
കൊയിലാണ്ടി: മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ യൂത്ത് കോണ്ഗ്രസ് മൃഗീയതക്കെതിരെ ഡി.വെെ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ സ്റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം ഡി.വെെ.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു.
തൂവ്വൂരിലെ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരിയായിരുന്ന സുജിതയെയാണ് കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറി തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം മാതോത്ത് വിഷ്ണു(27), സഹോദരങ്ങളായ വൈശാഖ്(21), വിവേക്(20), ഇവരുടെ പിതാവ് മുത്തു(കുഞ്ഞുണ്ണി-53), സുഹൃത്ത് പഴയ പിഎച്ച്സിക്കു സമീപം മൂന്നുകണ്ടൻ മുഹമ്മദ് ഷിഹാൻ(18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവതിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് അലക്കുകല്ല് നിർമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
പ്രതിഷേധ യോഗത്തിൽ എൻ ബിജീഷ്, കെ.കെ സതീഷ്ബാബു, പി.വി അനുഷ, ദിനൂപ് സി.കെ എന്നിവവർ സംസാരിച്ചു.
Summary: Thuvvur murder case: DYFI protests in Koyilandy