ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ തൊഴിൽ മേള; പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
പേരാമ്പ്ര: തൊഴിലന്വേഷകർക്കായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് 22ന് രാവിലെ 9ന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിലെ മുപ്പതില്‍പ്പരം പ്രമുഖ ഉദ്യോഗദായകർ ആയിരത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തി നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി രാവിലെ 9 ന് പേരാമ്പ്ര വിവി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ എത്തി ചേരേണ്ടതാണ്.
പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്ത് NCS പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം സമർപ്പിക്കാവുന്നതാണ്. https://forms.gle/3fcEget2t7Hrtyge8
Also Read- ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി തൊഴിൽ മേളകൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എക്സ് ചേഞ്ചിന്റെ ആദ്യ തൊഴിൽ മേള കൊയിലാണ്ടിയിലും രണ്ടാമത്തെ തൊഴില്‍ മേള കോഴിക്കോട് വെച്ചും നടന്നിരുന്നു.